Stay Connected:

Indiavision Live | Malayalam News Channel

പുതിയ ഒപ്ടിമം സീരീസ് സ്മാര്‍ട്‌ഫോണുകളുമായി എല്‍ജി

 | Published: August 2, 2012

മൊബൈല്‍ നിര്‍മ്മാതാക്കളായ സാസംഗും നോക്കിയയും പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി രാജ്യത്തെ മൊബൈല്‍ വിപണിയില്‍ സജീവമാകുന്നതിനിടയില്‍ എല്‍ജി  ഒപ്ടിമസ് എല്‍5ഉം ഒപ്ടിമസ് 4എക്‌സ് എച്ച്ഡി എന്നീ പുതിയ സ്മാര്‍ട്ട് ഫോണ്‍ സീരിസുകള്‍ പുറത്തിറക്കി. കൂടുതല്‍ യൂസര്‍ ഇന്‍ട്രാക്ടിവിറ്റി ഫീച്ചേഴ്‌സുകള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ ആകര്‍ഷകമായ ഡിസൈനിംഗിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് 4.0ഒഎസിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച ഒഎസിലും പ്രവര്‍ത്തിക്കുന്ന 4എക്‌സ് എച്ച് ഡി സീരിസില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസര്‍ നിവിഡ 1.5 ജിഗാഹെര്‍ട്‌സ് ടെഗ്രാ ത്രിയാണ്. 1280X720 റെസലൂഷനോടെയുള്ള 4.7 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഈ സീരിസീന്റെ മറ്റൊരു ഫീച്ചര്‍. 8മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, വിഡിയോ ചാറ്റിംഗിനായി 1.3മെഗാ പിക്‌സല്‍ ക്യാമറ, 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

കോര്‍ട്ടെക്‌സ് അ5 800 മെഗാഹെര്‍ട്‌സ് പ്രൊസ്സറില്‍ പ്രവര്‍ത്തിക്കുന്ന എല്‍5 സീരീസിന് ഉള്‍ക്കരുത്തേകുന്നത് ആന്‍്‌ഡ്രോയിഡ് 4.0 ഐസിഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 4 എക്‌സ് ഡിജിറ്റല്‍ സൂമോടെ 5 മെഗാപിക്‌സല്‍ ക്യാമറയാണ് എല്‍5 സീരീസിനുള്ളത്.

4 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ടച്ച് സ്‌ക്രീന്‍ സ്‌ക്രീന്‍, എഫ്എം റേഡിയോ, ബ്ലൂട്ടൂത്ത്, വൈ ഫൈ, യുഎസ്ബി കണക്ടര്‍ എന്നിവയാണ് എല്‍5 സീരീസിന്റെ മറ്റ് ഫീച്ചറുകള്‍. 4ജിബി ഇന്റേര്‍ണല്‍ മെമ്മറി പ്രധാനം ചെയ്യുന്ന ഈ സീരീസില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി എക്‌സറ്റേര്‍ണല്‍ മെമ്മറി വരെ ഉപയോഗിക്കാന്‍ സാധിക്കും.

ബാഴ്‌സിലോണയില്‍ നടന്ന മൊബൈല്‍ കോണ്‍ഗസിലാണ് ആദ്യമായി എല്‍ജി പുതിയ സീരീസുകള്‍ അവതരിപ്പിച്ചത്. പുതിയ സ്മാര്‍ട്ട് ഫോണ്‍ സീരീസിന് പിന്നാലെ ലോകത്തിലെ ആദ്യ ത്രീഡി ഫോണായ എല്‍ജി ഒപ്ടിമസ് ത്രീഡി പുറത്തിറക്കുമെന്നും എല്‍ജി കമ്പനി വ്യത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Topics: | |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar