ഹൊറര്‍ ശ്രേണിയിലേയ്ക്ക് ‘ദി റാവേന്‍’
ഹൊറര്‍ ശ്രേണിയിലേയ്ക്ക് ഹോളിവുഡില്‍ നിന്നും വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു. കൊലപാതകം ഹോബിയാക്കിയ ഒരാളുടെ ജീവിതത്തിലേയ്ക്ക് യുവ ഡിറ്റക്റ്റീവ് എത്തുന്നതും പിന്നീട് ഇരുവരും തമ്മിലുള്ള സംഘര്‍ഷഭരിതമായ മൂഹൂര്‍ത്തങ്ങളുമാണ് ‘ദി റാവേന്‍’ എന്ന ചിത്രം പറയുന്നത്.
എഡ്ഗാര്‍ അലന്‍ പോ എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ജെയിംസ് മക്ടിഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ കുസാക്ക്, ആലിസ് ഈവ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































