ഷുക്കൂര്‍- ടി പി വധം പരിഗണിക്കുന്ന ജഡ്ജി പിന്മാറി
കൊച്ചി: ഷുക്കൂര്‍/ ടി പി വധക്കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്മാറിയത്. ടി പി വധക്കേസില്‍ തന്റെ സീനിയറായി പ്രവര്‍ത്തിച്ചിരുന്ന സി.കെ. ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം.
ഇരു കേസുകളിലുമായി ടി.വി രാജേഷ്, കുഞ്ഞനന്തന്‍ എന്നിവരുള്‍പ്പെടെ എട്ട് പ്രതികളുടെ ജാമ്യഹര്‍ജികളാണ് എന്‍.കെ ബാലകൃഷ്ണന്‍ ജഡ്ജിയായ ബഞ്ച് പരിഗണിച്ചിരുന്നത്. കേസുകള്‍ മറ്റൊരു ജഡ്ജിന്റെ ബഞ്ചിലേക്ക് മാറ്റും.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































