ലോകറെക്കോര്‍ഡുകളില്‍ നീന്തി സ്വര്‍ണത്തിലേക്ക്
വനിതകളുടെ 200മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ അമേരിക്കയുടെ റെബോക്ക സോണി നീന്തിയെടുത്ത സ്വര്‍ണത്തിന് അന്യാദൃശ്യമായോരു തിളക്കമുണ്ട്. രണ്ടുനാളിനിടെ രണ്ടുതവണ ലോക റെക്കോര്‍ഡ് കുറിച്ചാണ് സോണി നീന്തല്‍ക്കുളത്തില്‍ പൊന്നണിഞ്ഞത്.
ട്രേഡ് മാര്‍ക്കായ ലേറ്റ് കിക്കിലൂന്നി സോണി ഫൈനല്‍ നീന്തി തീര്‍ത്തത് ലോകറെക്കോര്‍ഡായ 19.59 സെക്കന്‍ഡില്‍. അപ്പോള്‍ പഴങ്കഥയാകുന്നതാകട്ടെ സോണി തന്നെ സെമി ഫൈനലില്‍ സ്ഥാപിച്ച രണ്ടു മിനിറ്റ് 20 സെക്കന്റിന്റെ ലോകറെക്കോര്‍ഡ്. ബീജിംഗ് ഒളിംപിക്‌സിലെ സുവര്‍ണനേട്ടം ലണ്ടനിലും നിലനിര്‍ത്തിയ ആദ്യ നീന്തല്‍താരമെന്ന പട്ടവും അതോടെ സോണിക്കു സ്വന്തമായി. 200മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് രണ്ടുമിനിറ്റ് 20 സെക്കന്റില്‍ താഴെ നീന്തുന്ന ആദ്യവനിതയുമാണ് റെബേക്ക സോണി.
റെക്കോര്‍ഡുകളിലോ മെഡലുകളിലോ മറ്റെന്തെങ്കിലുമോ അല്ല തന്റെ ശ്രദ്ധയെന്ന് സോണി പറയുന്നു. ഓരോ മത്സരവും സാധ്യമായ രീതിയില്‍ പൂര്‍ത്തിയാക്കാനാണ് തന്റെ ശ്രമമത്രയും. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സ്വപ്‌നമായിരുന്നു 200മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് രണ്ടു മിനിറ്റ് 20 സെക്കന്‍ഡില്‍ താഴെ പൂര്‍ത്തിയാക്കുകയെന്നത്.
അത് സാധ്യമാക്കുന്ന ആദ്യവനിത താനായിരിക്കണമെന്ന കോച്ചിന്റെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്നും റെബേക്ക പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































