Stay Connected:

Indiavision Live | Malayalam News Channel

ജോര്‍ജ്ജിനെക്കാള്‍ വേദനിപ്പിച്ചത് നേതൃത്വം: ടി എന്‍ പ്രതാപന്‍

 | Published: August 3, 2012

തൃശ്ശൂര്‍: പി സി ജോര്‍ജ്ജ് സമുദായപ്പേരു പറഞ്ഞ് അപമാനിച്ച വിഷയത്തില്‍ ജോര്‍ജ്ജിന്റെ വാക്കുകളെക്കാള്‍ വേദനിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. നിലപാടു തിരുത്തിയില്ലെങ്കില്‍ കടുത്ത നിലപാടെടുക്കും.

എ കെ ആന്റണി വറഞ്ഞതുകൊണ്ടു മാത്രമാണ് തത്കാലം അടങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം ചാവേറായി നില്‍ക്കുന്ന താനും പി സി ജോര്‍ജ്ജും ഒരുപോലെയാണെന്ന്  മുഖ്യമന്ത്രി പറഞ്ഞത് ഏറെ വേദനിപ്പിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കാള്‍ തന്നെ വേദനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ വാക്കുകളാണ്.

ചെയ്തത് ശരിയാണോയെന്ന് ഇരുവരും സ്വന്തം മന:സാക്ഷിയോടു ചോദിക്കണമെന്നും ടി എന്‍ പ്രതാപന്‍ ഇന്ത്യാവിഷന്‍ മുഖാമുഖത്തില്‍ പറഞ്ഞു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar