മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തതില്‍ ഖേദിക്കുന്നു: മധുര ഹണി
ദില്ലി: ഇന്ത്യന്‍ സംഘത്തോടൊപ്പം ഒളിംപിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തതില്‍ ഖേദിക്കുന്നെന്ന് മധുര ഹണി. ഇന്ത്യന്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തിയതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും മധുര ഹണി പറഞ്ഞു.
ബാംഗ്ലൂര്‍ സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് മധുര ഹണി. ലണ്ടനില്‍ താമസമാക്കിയ യുവതി മാര്‍ച്ച് പാസ്റ്റിനോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണ്.
ഇന്ത്യന്‍ സംഘത്തിനൊപ്പം ചുവന്ന ഷര്‍ട്ടും നീല പാന്റസും ധരിച്ചു മുന്‍നിരയിലായിരുന്നു ഈ പെണ്‍കുട്ടി നടന്നത്. ത്രിവര്‍ണ പതാകയേന്തിയ ഗുസ്തി താരം സുശീല്‍ കുമാറിനു തൊട്ടടുത്തായിരുന്നു മുന്‍നരയില്‍ യുവതിയുടെ സ്ഥാനം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































