Stay Connected:

Indiavision Live | Malayalam News Channel

ലോകത്തെ മികച്ച 50 ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും

 | Published: August 3, 2012 Change Font size: (+) | (-)

ന്ത്യന്‍ ചലചിത്രലോകത്തിന്റെ അഭിമാനമുയര്‍ത്തുകയാണ് സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ സൈറ്റ് ആന്റ് സൗണ്ട് തയ്യറാക്കിയ ലോകത്തെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പാഥേര്‍ പാഞ്ചാലിയും ഇടംപിടിച്ചിരിക്കുന്നു.

ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പാഥേര്‍ പാഞ്ചാലി പട്ടികയില്‍ 42-ാം സ്ഥാനത്താണ്. 1955ല്‍ പുറത്തിറങ്ങിയ ചിത്രം കാനില്‍ ഉള്‍പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ തനതായ ഇടംനേടിയിട്ടുണ്ട്. പാഥേര്‍ പാഞ്ചാലിയുടെ തുടര്‍ഭാഗങ്ങളായ അപരാജിതോയും അപുര്‍സന്‍സാറും സിനിമാ നീരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനത്ത് ആല്‍ഫ്രഡ് ഹിച്ച്‌ഹോക്കിന്റെ ത്രില്ലര്‍ സിനിമ വെര്‍ട്ടിഗോയാണ്.

ലോകത്തെ പ്രമുഖരായ 846 സിനിമാനിരൂപകരടക്കം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് ചിത്രങ്ങളുടെ പട്ടിക വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar