Stay Connected:

Indiavision Live | Malayalam News Channel

വിജയവെള്ളിയുമായി വിജയകുമാര്‍

 | Published: August 3, 2012

ന്ത്യ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന പല ഷൂട്ടിംഗ് താരങ്ങളും നിരാശപ്പെടുത്തിയപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി വിജയകുമാര്‍ വെള്ളിമെഡല്‍ നേട്ടത്തിലേക്ക് തോക്ക് ചൂണ്ടിയത്. പ്രാഥമിക റൗണ്ട് മത്സരത്തില്‍ 585 പോയിന്റ് നേടി വിജയകുമാര്‍ ഒളിംപിക്‌സ് റെക്കോര്‍ഡ് മറികടന്നിരുന്നു. യോഗ്യതാ റൗണ്ടില്‍ നാലാമനായാണ് വിജയകുമാര്‍ ഫൈനലിലേക്ക് എത്തിയത്.

എട്ടു റൗണ്ടുകളിലായാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടന്നത്. ഓരോ റൗണ്ടിലും അഞ്ചു റൗണ്ട് മത്സരങ്ങള്‍ നടന്നത്. ആദ്യമത്സരത്തില്‍ അഞ്ചില്‍ അഞ്ച് പോയിന്റ് നേടി വിജയകുമാര്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്നു. അടുത്ത രണ്ട് റൗണ്ടുകളിലും നാല് പോയിന്റ് നേടിയതോടെ വിജയകുമാര്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി.

എന്നാല്‍ അഞ്ചാമത്തെ ശ്രമത്തില്‍ മൂന്ന് പോയിന്റ് നേടാനെ വിജയകുമാറിന് കഴിഞ്ഞുള്ളൂ. ഇതോടെ റാങ്കിംഗ് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. മെഡല്‍ നേട്ടം ഇന്ത്യയെ കൈവിടുകയാണ് എന്ന് തോന്നിയ നിമിഷങ്ങള്‍.

എന്നാല്‍ അടുത്ത് മൂന്ന് റൗണ്ടുകളില്‍ നാല് വീതം പോയിന്റുകള്‍ നേടി വിജയകുമാര്‍ തിരിച്ചുവന്നു. എട്ടാമത്തെയും അവസാനത്തേയും റൗണ്ടിലേക്ക് തോക്കെടുക്കുമ്പോള്‍ വിജയകുമാര്‍ മെഡല്‍ ഉറപ്പിച്ചിരുന്നു. 34 പോയിന്റ് നേടിയ ക്യൂബയുടെ ലൂയിസ് പൂപ്പൊ ഈ ഇനത്തില്‍ സ്വര്‍ണ നേടി.

ഇന്ത്യന്‍ ആര്‍മിയില്‍ സുബൈധറായ വിജയകുമാര്‍ 2006കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 2009 ലോക ചാമ്പ്യന്‍ഷിപ്പിലും വിജയകുമാര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ലണ്ടന്‍ ഒളിംപിക്‌സിലെ ഷൂട്ടിംഗില്‍ വിജയകുമാര്‍ ഒരു കാര്യം അടിവരയിടുന്നു ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar