സിറിയന്‍ പ്രധാനമന്ത്രി കൂറുമാറി വിമതപക്ഷത്ത്
ദമാസ്‌കസ്: സിറിയയില്‍ പ്രധാനമന്ത്രി റിയാദ് ഹിജാബ്, പ്രസിഡണ്ട് ബാഷര്‍ അല്‍ അസദ് പക്ഷത്ത് നിന്ന് കൂറുമാറി വിപ്ലവകാരികള്‍ക്കൊപ്പം ചേര്‍ന്നു. കുടുംബത്തിനും നാല് മന്ത്രിമാര്‍ക്കുമൊപ്പം നാടു വിട്ട്, ജോര്‍ദാനില്‍ അഭയം തേടിയിരിക്കുകയാണ് റിയാദ് ഹിജാബ് എന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
2011 മാര്‍ച്ചില്‍ ജനകീയപ്രക്ഷോഭം ഉയര്‍ന്നതിന് ശേഷം പ്രസിഡണ്ട് അസദിനെ കയ്യൊഴിയുന്ന ഏറ്റവും പ്രമുഖനാണ് റിയാദ് ഹിജാബ്. ബാഷര്‍ അല്‍ അസ്സദിന്റെ ഏറ്റവും അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെട്ടിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് തലാഫ് നേരത്തെ കൂറുമാറിയിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































