കെഎസ്എഫ്ഇയുടെ ഓണസമ്മാനമായി ഭാഗ്യവര്‍ഷ ചിട്ടികള്‍
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് കെ എസ് എഫ് ഇയുടെ ഓണസമ്മാനമായി ഭാഗ്യവര്‍ഷ ചിട്ടികള്‍ ആരംഭിച്ചു. ചിട്ടിയില്‍ ചേരുന്ന എല്ലാവര്‍ക്കും സമ്മാനം ലഭിക്കും എന്നതാണ് ഭാഗ്യവര്‍ഷ ചിട്ടിയുടെ പ്രത്യേകത. സംസ്ഥാന- മേഖലാ- ശാഖാ തലങ്ങളിലായി നറുക്കെടുപ്പിലൂടെ 600 പവന്റെ സ്വര്‍ണ സമ്മാനങ്ങളാണ് ആകെയുള്ളത്.
15 പവന്‍ സ്വര്‍ണം അല്ലെങ്കില്‍ 3.30 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ചു പവന്റെ സ്വര്‍ണം അല്ലെങ്കില്‍ 1.10 ലക്ഷം രൂപ മേഖലാതലത്തില്‍ ഏഴുപേര്‍ക്കു നല്‍കും. മൂന്നാം സമ്മാനം ഓരോ ചിട്ടിയിലും ഒരു ഗ്രാം വീതം ശാഖാതലത്തില്‍ ഒരാള്‍ക്കു വീതം ലഭിക്കും. കൂടാതെ ചിട്ടിയില്‍ ചേരുന്ന മുഴുവന്‍ പേര്‍ക്കും 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറി ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും.
ചിട്ടിയില്‍ അംഗമാകുന്ന എല്ലാവര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ചിട്ടി ലഭിച്ചയാള്‍ മരിച്ചാല്‍ അവരുടെ ഭാവി ബാധ്യതയില്‍ നിന്ന് രണ്ടരലക്ഷം രൂപ വരെ എഴുതിത്തള്ളും. ചിട്ടിയില്‍ ചേര്‍ന്ന് ചിട്ടി പിടിക്കുന്നതിനു മുന്നേ മരിച്ചാല്‍ അതുവരെ അടച്ച തുക വീതപ്പലിശ സഹിതം അവകാശിക്കു നല്‍കും. ഭാഗ്യവര്‍ഷ ചിട്ടികളുടെ ഉദ്ഘാടനം കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































