Stay Connected:

Indiavision Live | Malayalam News Channel

മിസ്റ്റര്‍ മരുമകനായി ദിലീപ് എത്തുന്നു

 | Published: August 6, 2012

‘മായാമോഹിനി’ക്ക് പിന്നാലെ സീസണ്‍ ബോക്‌സ് ഓഫീസില്‍ പണം വാരാന്‍ ദിലീപിന്റെ ‘മിസ്റ്റര്‍ മരുമകന്‍’ എത്തുന്നു. ഭാഗ്യരാജ്, കുശ്ബു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സന്ധ്യാമോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഡ്രാമാസ്‌കോപ്പ് നാടകങ്ങളിലൂടെ പേരെടുത്ത ഭരതകലാക്ഷേത്രത്തിന്റെ സാരഥിയാണ് രാജഗോപാലന്‍ തമ്പി. തകര്‍ച്ചയിലേക്ക് തെന്നിയ കലാക്ഷേത്രത്തെ തിരിച്ചുപിടിക്കാന്‍ മകന്‍ അശോക് രാജ് രംഗത്തിറങ്ങുന്നു. പുതിയ നാടകത്തിനൊപ്പം അശോക് ചക്രവര്‍ത്തിയെന്ന പേരിലേക്കും മാറി അശോക് രാജ്.

അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ തമ്പിയുടെ മൂത്തമകന്‍ ബാബുരാജ് ആരംഭിച്ച വ്യവസായത്തിനും നാടകട്രൂപ്പിന്റെ ഗതി തന്നെയായിരുന്നു. കലയും കച്ചവടവും കടം കൂട്ടിയപ്പോള്‍ അശോക് ചക്രവര്‍ത്തി കുടുംബത്തെ രക്ഷപ്പെടുത്താന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയാണ്.

ദിലീപാണ് അശോക് ചക്രവര്‍ത്തി. ജ്യേഷ്ഠന്‍ ബാബുരാജായി ബിജുമേനോനും എത്തുമ്പോള്‍ ദിലീപ്-ബിജു ഓണ്‍സ്‌ക്രീന്‍ രസതന്ത്രം വീണ്ടും പ്രേക്ഷകരിലെത്തുന്നു. കടബാധ്യതകളില്‍ നിന്ന് മൂന്ന് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള കോടികളുടെ ആസ്തിയുള്ള കുടുംബത്തിലേക്ക് ചക്രവര്‍ത്തിയെത്തുകയാണ്.

ബാലസുബ്രഹ്മണ്യത്തിന്റെ മകള്‍ രാജലക്ഷ്മിയുടെ ഭര്‍ത്താവായാണ് ചക്രവര്‍ത്തി ഇവിടെയെത്തുന്നത്. സനുഷയാണ് രാജലക്ഷ്മി. ബാലതാരമായി സിനിമയിലെത്തിയ സനുഷയുടെ മലയാളത്തിലെ ആദ്യനായികവേഷംകൂടിയാണ് മിസ്റ്റര്‍ മരുമകനിലേത്.
സിബി കെ തോമസ് -ഉദയകൃഷ്ണ കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.

വര്‍ണചിത്രാബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സുബൈര്‍,നെല്‍സണ്‍ ഐപ്പ് എന്നിവരാണ് നിര്‍മ്മാണം. പി സുകുമാറാണ് ക്യാമറ. സുരേഷ് പീറ്റേഴ്‌സും രാജാമണിയുമാണ് സംഗീതം. ഷീല,സുരാജ് വെഞ്ഞാറമ്മൂട്,ബാബുരാജ്എന്നിവരും ചിത്രത്തിലുണ്ട്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar