സത്‌നാംസിംഗിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: അമൃതാനന്ദമയീ മഠത്തില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന സത്‌നാംസിംഗിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. ബിഹാറിലെ ഗയ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. പിതാവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ബീഹാര്‍ ഡിജിപിയുടെ അനുമതിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് സത്‌നാംസിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കും.
നേരത്തെ സത്‌നാംസിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യക്കാണ് അന്വേഷണച്ചുമതല. സത്‌നാംസിംഗിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































