അസമില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് മരണം
ദിസ്പൂര്‍: അസമില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു. കലാപ ബാധിത പ്രദേശമായ ക്രൊക്കജാറില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വെടിവെയ്പ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസും അര്‍ധസൈനിക വിഭാഗവും നിലയുറപ്പിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച ഉണ്ടായ സമാനസംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ചിറാങ്കില്‍ നിന്നും ഒരാളുടേത് ക്രൊക്കജാറില്‍ നിന്നുമാണ് കണ്ടെത്തിയത്.
ബോഡോകളും മുസ്ലീമുകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ആഴ്ച്ചകളായി അസമില്‍ കൊല്ലപ്പെട്ടത് എഴുപതോളം പേരാണ്. നിരവധി പേര്‍ ഭവനരഹിതരായി. അസമില്‍ വിവിധ ഇടങ്ങളില്‍ ഇപ്പോഴും കലാപം തുടരുകയാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































