ചുമടെടുക്കൂ, പ്രമേഹം പേടിക്കും
ഭാരോദ്വഹന പരിശീലനം പുരുഷന്‍മാരിലെ പ്രമേഹ സാദ്ധ്യത കുറയ്ക്കുമെന്നു പഠനം. ഹാവാര്‍ഡ് ആരോഗ്യ വിഭാഗവും തെക്കന്‍ ഡെന്‍മാര്‍ക്ക് സര്‍വ്വകലാശാലയും സംയുക്തമായി നടത്തിയ 18 വര്‍ഷം നീണ്ട പഠനമാണ് ഇത് തെളിയിച്ചത്.
ദിവസവും അര മണിക്കൂര്‍ ഭാരോദ്വഹന പരിശീലനം ഒരാഴ്ച തുടര്‍ന്നാല്‍ പ്രമേഹസാദ്ധ്യത 34ശതമാനമായി കുറയും. പതിവായി ഇതു ചെയ്തില്ലെങ്കിലും ഒരാഴ്ചയിലെ ഒരു മണിക്കൂര്‍ പരിശീലനം പോലും 12ശതമാനത്തോളം രോഗ സാദ്ധ്യത കുറയ്ക്കമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
തിരക്കുകള്‍ മൂലം രക്തത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യായാമമുറകള്‍ പതിവായി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വല്ലപ്പോഴുമുള്ള ഭാരോദ്വഹന പരിശീലനം ഗവേഷക സംഘം ശുപാര്‍ശ ചെയ്യുന്നു.
പക്ഷെ സ്ത്രീകളുടെ കാര്യത്തില്‍ ഇത് എത്രമാത്രം ഗുണകരമാകുമെന്ന് പറയാറായിട്ടില്ല.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































