Stay Connected:

Indiavision Live | Malayalam News Channel

മേരി കോമിന് വെങ്കലം; ഇന്ത്യക്ക് നാലാംമെഡല്‍

 | Published: August 8, 2012

ലണ്ടന്‍: ഫൈനല്‍ പ്രവേശനം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ മേരികോമിന് വനിതാ ബോക്‌സിങ്ങില്‍ വെങ്കലം. ലോക രണ്ടാംനമ്പര്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ് താരം നിക്കോള ആദംസിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടു. 6-11 നാണ് മേരി കോം സെമി ഫൈനലില്‍ പരാജയപ്പെട്ടത്.
വനിതാ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേട്ടമാണിത്.

ഇതാദ്യമായാണ് ഒരു ഒളിംപിക്‌സില്‍ നാലു മെഡലുകള്‍ നേടുന്നത്. 2008 ബീജിങ് ഒളിംപിക്‌സില്‍ രണ്ടു വെങ്കലവും ഒരു സ്വര്‍ണവുമടക്കം ഇന്ത്യ മൂന്നു മെഡല്‍ നേടിയിരുന്നു.

ആതിഥേയതാരമെന്ന മുന്‍തൂക്കമാണ് മേരിക്കെതിരെയുള്ള മത്സരത്തില്‍ നിക്കോളക്ക് തുണയായത്.

ആശംസകള്‍ നേരാം

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar