Stay Connected:

Indiavision Live | Malayalam News Channel

ട്രെയാത്തലണില്‍ മെഡല്‍ നേടി സഹോദരങ്ങള്‍

 | Published: August 8, 2012

ബ്രിട്ടണിലെ ബ്രൗണ്‍ലി സഹോദരന്‍മാരുടെ കുടുംബകാര്യമായി ഇത്തവണത്തെ ഒളിംപിക് ട്രയാത്തലണ്‍. അലിസ്റ്റര്‍ ബ്രൗണ്‍ലി, ജോന്നാഥന്‍ ബ്രൗണ്‍ലി എന്നീ സഹോദരങ്ങളാണ് ട്രെയാത്തലണില്‍ മെഡലുകള്‍ സ്വന്തമാക്കിയത്. അലിസ്റ്റര്‍ ട്രയാത്തലണില്‍ ഒന്നാമതെത്തി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ജോന്നാഥന്‍ മുന്നാമതായെത്തി വെള്ളിമെഡല്‍ കരസ്ഥമാക്കി.

112 വര്‍ഷത്തിന് ശേഷമാണ് സഹോദരങ്ങള്‍ വീണ്ടും ബ്രിട്ടന് വേണ്ടി ഒരേയിനത്തില്‍ മെഡല്‍ സ്വന്തമാക്കിയത്. ആയിരത്തി തൊള്ളായിരത്തില്‍ പാരീസിലാണ് ആദ്യമായി സഹോദരങ്ങള്‍ ഒരേയിനത്തില്‍ ബ്രിട്ടന് ആദ്യമായി വിജയം നേടിക്കൊടുത്തത്. ഡബിള്‍സ് ടെന്നീസില്‍ റെജിനാള്‍ഡും അമുജന്‍ ലാറിയുമായിരുന്നു അത്.

ലോക ഒന്നാം നമ്പറായ 24കാരന്‍ അലിസ്റ്റര്‍ സ്വര്‍ണവും രണ്ടാം നമ്പറായ 21 കാരന്‍ ജോന്നാഥന്‍ വെങ്കലവും നേടി. സ്‌പെയിനിന്റെ വിവിയര്‍ ഗോമസ് സഹോദരങ്ങള്‍ക്കിടയിലായെത്തി വെള്ളി സ്വന്തമാക്കി. അലിസ്റ്റര്‍ മറ്റൊരു ചരിത്രനേട്ടവും തന്റെ പേരിലാക്കി. ബ്രിട്ടനുവേണ്ടി ട്രയാത്തലണില്‍ മെഡല്‍ നേടുന്ന ആദ്യതാരമായി അലിസ്റ്റര്‍.

നീന്തലും സൈക്ലിംഗും ഓട്ടവും ഉള്‍പ്പെടുന്ന ട്രയാത്തലണ്‍ അലിസ്റ്റര്‍ ഒരു മണിക്കൂര്‍ 46 മിനിറ്റ് 25 സെക്കന്റില്‍ തീര്‍ത്തപ്പോള്‍ വിവിയര്‍ ഗോമസ് 11ഉം ജോണി 20ഉം സെക്കന്റ് പിന്നിലായാണ് ഫിനിഷ് ചെയ്തത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar