ലാവ്‌ലിന്‍ വിചാരണ നേരത്തേയാക്കരുതെന്ന് സിബിഐ
തിരുവനന്തപുരം: എസ് എന്‍ സി ലാവ്‌ലിന്‍ കേസിന്റെ വിചാരണ നേരത്തേയാക്കണമെന്ന പിണറായി വിജയന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിബിഐ കോടതിയില്‍. ലാവ്‌ലിന്‍ മുന്‍ മേധാവി ക്ലോസ് ട്രെന്‍ഡല്‍ ഹാജരായ ശേഷം വിചാരണ മതിയെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
കേസ് വിഭജിച്ച് വിചാരണ നടത്തണമെന്ന ഹര്‍ജിയില്‍ ഈ മാസം 16ന് വിധി പറയും.
ലാവ്‌ലിന്‍ ഇടപാടില്‍ സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെയും ടി ശിവദാസമേനോന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ നിലപാട് അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഎംഎസ് സാംസ്‌കാരിക സമിതിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലാവ്‌ലിന്‍ കരാറില്‍ ഏര്‍പ്പെട്ട കാലത്ത് വൈദ്യുതി ബോര്‍ഡ് മെംബറായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അന്നു ധനമന്ത്രിയായിരുന്ന ടി ശിവദാസമേനോനെയും ഇതുവരെ പ്രതിചേര്‍ക്കാത്തത് ദുരൂഹമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























