Stay Connected:

Indiavision Live | Malayalam News Channel

മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍

 | Published: August 10, 2012

കണ്ണൂര്‍: മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍. കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിലെ രണ്ട് ദിവസത്തെ പരിശീലനത്തിനായാണ് മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷമണിഞ്ഞത്.

ടി എ 122-ാം ബറ്റാലിയനിലെ റിഫ്രഷര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീളുന്ന പരിശീലന പരിപാടിയാണ് ഇന്ന് നടക്കുക.

കോട്ട മൈതാനത്ത് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലും വൃക്ഷത്തൈ നടീല്‍ ചടങ്ങിലും ലാല്‍ പങ്കെടുക്കും. 2010 മാര്‍ച്ചിലാണ് ഇതിന് മുമ്പ് ലാല്‍ പരിശീലനത്തിനായി കണ്ണൂരിലെത്തിയത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar