‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ അവസാനഘട്ടത്തില്‍
യേശുവിനെ പ്രണയിക്കുന്ന കന്യാസ്ത്രീയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തി. പരമ്പരാഗതവിശ്വാസങ്ങളില്‍ ചോദ്യമുയര്‍ത്തിയാണ് ചിത്രം പ്രമേയം വിവരിക്കുന്നത്.
മനസുകളുടെയും ഹൃദയങ്ങളുടെയും പ്രണയം ശരീരങ്ങളുടെ മാത്രമായി മാറിയ കാലത്ത് പിതാവായും പുത്രനായും കാമുകനായും യേശുവിനെ മനസില്‍ പ്രതിഷ്ഠിച്ച കന്യാസ്ത്രീ. സിസ്റ്റര്‍ എല്‍സിറ്റയുടെ മനസില്‍ യേശു കാമുകനാണ്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നഖരം എന്ന സിനിമയ്ക്ക് ശേഷം ദീപേഷ് ആണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവും സംവിധാനം ചെയ്തിരിക്കുന്നത്. കളിയാട്ടം, കര്‍മ്മയോഗി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂരാണ് രചന. ഇന്ത്യയിലെ മുന്‍നിരകലാസംവിധായകനായ സാബുസിറിലാണ് യേശുവിന്റെ വേഷത്തില്‍.
ധ്വനിയാണ് എല്‍സിറ്റയെന്ന കന്യാസ്ത്രീയാകന്നത്. സംവിധായകന്‍ വി കെ പ്രകാശ് പ്രതിനായകസ്വഭാവമുള്ള വൈദികനാകുന്നു. ശീലിച്ച വിശ്വാസങ്ങളെ തിരുത്താന്‍ മനസിന്റെ നിര്‍ബന്ധങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ പുതിയ വിശ്വാസങ്ങളിലേക്ക് കൂടുമാറുന്ന കാഴ്ചകളാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.
ട്രാക്ക് ആന്റ് ട്രോളി ക്രിയേഷന്‍സിന്റെ ബാനറിലാണ് സുന്ദര്‍ ഇരിട്ടി ചിത്രം നിര്‍മ്മിക്കുന്നത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































