Stay Connected:

Indiavision Live | Malayalam News Channel

രണ്‍ബീര്‍-പ്രിയങ്ക ജോഡിയുടെ വ്യത്യസ്ത ഭാവപ്രകടനവുമായി ‘ബര്‍ഫി’

 | Published: August 10, 2012

വാനിറയെ വര്‍ത്താമനങ്ങള്‍ പറഞ്ഞ് നായികമാരേയും പ്രേഷകരേയും കൈയ്യിലെടുക്കുന്ന ബി ടൗണിന്റെ ജൂനിയര്‍ കപൂര്‍ ഇനി ഊമയായും എത്തും.അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ‘ബര്‍ഫി’യില്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഊമയായിട്ടാണ് റണ്‍ബീര്‍ എത്തുന്നത്. കൂട്ടായി പ്രിയങ്കാ ചോപ്രയുമുണ്ട്. ‘റോക്ക്‌സ്റ്റാറി’ലൂടെ ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായി തിരശീലയ്ക്ക് മുന്നിലെത്തിയ റണ്‍ബീറിന്റെ ചലച്ചിത്രജീവിതത്തിലെ നിര്‍ണായക വേഷമായാണ് ബര്‍ഫിയെ നോക്കി കാണുന്നത്.

പ്രിയങ്കയും റണ്‍ബീറും ചിത്രത്തില്‍ ഊമകളായാണ് അഭിനയിക്കുന്നത്. റണ്‍ബീര്‍ ഊമ മാത്രമാണെങ്കില്‍ പ്രിയങ്ക ഊമയും ബുദ്ധിയ്ക്ക് സിഥിരതയില്ലാത്തതുമായ കഥാപാത്രത്തെ അവതരിപ്പിച്ച് ബി ടൗണിനെ ഞെട്ടിക്കാന്‍ തയ്യാറായി കഴിഞ്ഞു.

ചിത്രത്തില്‍ ഇല്യാനയും കേന്ദ്രകഥാപാത്രമാകുന്നുണ്ട്. തെന്നിന്ത്യയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് ഇല്ല്യാനയൈത്തേടി ബി ടൗണില്‍ നിന്നും വിളിവന്നത്. ബര്‍ഫിയിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇല്ല്യാന.

1970കാലഘട്ടത്തില്‍ നടന്ന ത്രികോണ പ്രണയകഥയാണ് ബര്‍ഫിയുടേത്. മധുരവും അല്‍പം ഹാസ്യവുമൊക്കെയായി ബര്‍ഫി സെപ്തംബറില്‍ തിയറ്ററുകളിലെത്തും.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar