Stay Connected:

Indiavision Live | Malayalam News Channel

താരങ്ങള്‍ പുതിയ ടിവി ഷോകള്‍ ഏറ്റെടുക്കില്ല

 | Published: August 11, 2012

കൊച്ചി: താരങ്ങള്‍ പുതിയ പരിപാടികള്‍ ഏറ്റെടുക്കില്ലെന്ന് അമ്മ-ചേംബര്‍ ചര്‍ച്ചയില്‍ ധാരണയായി. എന്നാല്‍ നിലവിലെ ടിവി ഷോകള്‍ താരങ്ങള്‍ക്ക് തുടരാം. അമ്മയും ചേംബറും തമ്മില്‍ 10 വര്‍ഷമായി നിലനില്‍ക്കുന്ന കരാറില്‍ കാലോചിതമായി മാറ്റംവരുത്താനും തീരുമാനമായി.

മോഹന്‍ലാല്‍ ഒഴികെയുള്ള അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും വിതരണക്കാരുടെയും തിയ്യറ്റര്‍ ഉടമകളുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. താരങ്ങളുടെ ഷോയെ സംബന്ധിച്ച് യോഗത്തില്‍ വാഗ്വാദമുണ്ടായി.

2002 മുതല്‍ നിലനില്‍ക്കുന്ന അമ്മ-ചേംബര്‍ കരാര്‍ പരിഷ്‌കരിക്കും. മുന്‍നിര താരങ്ങള്‍ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. കരാര്‍ പരിഷ്‌കരിക്കുന്നതിനായി സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

Topics: |
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar