സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകം: എകെ ആന്റണി
ദില്ലി: സൈന്യത്തിലെ ആത്മഹത്യകള്‍ വേദനാജനകമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. അരുണിന്റെ ആത്മഹത്യക്കാര്യം സൈനികമോധാവിയുമായി വീണ്ടും ചര്‍ച്ച ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കിളിമാനൂര്‍ സ്വദേശി അരുണ്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യചെയ്തത്. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.
ഇന്ത്യന്‍ സൈന്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം ആയിരത്തിന് മുകളിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. പാര്‍ലമെന്റില്‍ എകെ ആന്റണിയാണ് ഈ കണക്ക് പുറത്തുവിട്ടത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































