Stay Connected:

Indiavision Live | Malayalam News Channel

ട്വിറ്ററിലും താരം ഉസൈന്‍ ബോള്‍ട്ട്

വെബ് ഡെസ്‌ക്‌ | Published: August 11, 2012

ളിംപിക് ട്രാക്കില്‍ കൊടുങ്കാറ്റായി റെക്കോര്‍ഡുകള്‍ എഴുതിചേര്‍ത്ത ബോള്‍ട്ട് ഓണ്‍ലൈന്‍ ലോകത്തും റെക്കോര്‍ഡ് കുറിച്ചു. ഒളിംപിക് സംബന്ധമായ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്ത് വിഷയം ഉസൈന്‍ ബോള്‍ട്ടിന്റെ 200മീറ്റര്‍ വിജയമായിരുന്നു. ഒളിംപിക് 100മീറ്ററില്‍ വിജയിച്ച ഉസൈന്‍ ബോള്‍ട്ട് 200മീറ്ററും നേടി ചരിത്രത്തിലാദ്യമായി സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയതിന് പിന്നാലെ പ്രവഹിച്ച ട്വീറ്റുകളുടെ എണ്ണം മിനിറ്റില്‍ എണ്‍പതിനായിരമായിരുന്നു.

തന്റെ ചരിത്രം നേട്ടം ആഘോഷിച്ച 1.3 മില്ല്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്‌സിന് ബോള്‍ട്ട് അയച്ച ട്വീറ്റിന് തിരികെ ലഭിച്ച ട്വീറ്റുകള്‍ എണ്‍പതിനായിരവും ലൈക്കുകള്‍ രണ്ടായിരവുമാണ്. 2000ആളുകളുടെ ഫേവറേറ്റ് ട്വീറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് ബോള്‍ട്ടിന്റേത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar