Stay Connected:

Indiavision Live | Malayalam News Channel

കുത്തകകളില്‍നിന്ന് സംഭാവന വാങ്ങാറില്ല: സി പി ഐ(എം)

 | Published: August 11, 2012

ദില്ലി: കുത്തകകമ്പനികളില്‍നിന്ന് സംഭാവന വാങ്ങാറില്ലെന്ന് സി പി ഐ(എം). കുത്തക കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ സിപിഐഎമ്മിന് നാലാംസ്ഥാനമാണെന്ന മാധ്യമ വാര്‍ത്ത നിക്ഷേധിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ വിശദീകരണം. വന്‍കിട കമ്പനികളില്‍ നിന്ന് സംഭാവന വാങ്ങാറില്ല. ചെറിയ തുകയാണെങ്കിലും കമ്പനികളില്‍ നിന്ന് സംഭാവന വാങ്ങരുതെന്നാണ് പാര്‍ട്ടി തീരുമാനം. ആന്ധ്രാപ്രദേശിലെ ചില കമ്പനികളില്‍ നിന്ന് സംഭാവന വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പോളിറ്റ് ബ്യൂറോ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

2005മുതല്‍ 2011വരെയുള്ള പാര്‍ട്ടിയുടെ വരുമാനം താഴെപറയും പ്രകാരമാണ്.
അംഗങ്ങളില്‍ നിന്നും ലെവിയായി സ്വീകരിച്ചത്: 166.79 കോടി
അംഗത്വ തുക: 2.56കോടി
സംഭാവന: 165.68 കോടി
തെരഞ്ഞെടുപ്പ് ഫണ്ട്: 48.34കോടി
നിക്ഷേപകളുടെ പലിശ: 23.4കോടി

വരുമാനത്തില്‍ ദശാംശം 35 ശതമാനം മാത്രമാണ് വലിയ സംഭാവനകളില്‍ നിന്നും ലഭിച്ചത്. സംഭാവനകളുടെ സ്രോതസ്സ് രഹസ്യമായി വക്കാറില്ലെന്നും ആദായനികുതിവകുപ്പിന് സമര്‍പ്പിക്കാറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരുപതിനായിരത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്ന വ്യക്തികളുടേയും കമ്പനികളുടേയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും സിപിഐ(എം) കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar