വന്യജീവികള്‍ക്ക് ഭീഷണിയായി മൊബൈല്‍ടവറുകള്‍
ദില്ലി: ദില്ലി: മൊബൈല്‍ ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ വന്യജീവികളെ പ്രതികൂലമായി ബാധിക്കുന്നതായി പരിസ്ഥിതി മന്ത്രാലയം. റേഡിയേഷന്‍ പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നത് പക്ഷികള്‍ക്കും തേനീച്ചകള്‍ക്കുമാണ്. ഒരു കിലോമീറ്റര്‍ പരിധിയില്‍ നിലവിലെ മൊബൈല്‍ ടവറുകള്‍ കൂടാതെ മറ്റൊരു ടവറിനും അനുമതി നല്‍കരുതെന്ന് ടെലികോം വകുപ്പിനോട് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ടവറുകള്‍ സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലായിരിക്കരുത്. പക്ഷികള്‍ ധാരാളമുള്ള മേഖലകളില്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. വ്യത്യസ്ത ടവറുകളില്‍ നിന്നും വരുന്ന ശക്തിയേറിയ റേഡിയേഷന്‍ തരംഗങ്ങള്‍ കൂട്ടായി ചേരാനുള്ള സാധ്യത ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.
2010ല്‍ രൂപികരിച്ച വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരമാണ് പരിസ്ഥിതി മന്ത്രാലയം ടവറുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































