ഇറാനില്‍ ശക്തമായ ഭൂചലനം; 250ലേറെ മരണം
ടെഹ്‌റാന്‍: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസഖ്യ 250കവിഞ്ഞു. 1800 പേര്‍ക്ക് പരുക്കേറ്റ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ടാബ്രിസ് സിറ്റിയാണ്. 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ തബ്രീസ്, അഹാര്‍ എ്‌നനീ നഗരങ്ങള്‍ക്കടുത്തായാണ് ഉണ്ടായത്. പ്രാദേശിക സമയം അഞ്ച് മണിയോടെയായിരുന്നു ഭൂചലനം.
നാല് ഗ്രാമങ്ങള്‍ പൂര്‍ണമായി നശിക്കുകയും 60ഓളം ഗ്രാമങ്ങള്‍ക്ക് വന്‍തോതില്‍ നാശനഷ്ടമുണ്ടാവുകും ചെയ്തു. രണ്ട് ശക്തമായ ചലനങ്ങള്‍ക്കു പിന്നാലെ ഇരുപതോളം തുടര്‍ ചലനങ്ങളുണ്ടായതും ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി. അഹര്‍, വര്‍സഖാന്‍ എന്നീ നഗരങ്ങളിലാണ് ഭൂചലനം ഏറെ നാശ നഷ്ടങ്ങളുണ്ടാക്കിയത്. അധികൃതരെ ഞെട്ടിക്കുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്. വൈദ്യുതിയും ടെലിഫോണ്‍ വിനിമയവും നിലച്ചത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
അഹര്‍, വര്‍സഖാന്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമക്കിയിരിക്കുന്നത്. പട്ടണങ്ങളില്‍ നിന്നും ലഭിക്കുന്ന മരണസംഖ്യയനുസരിച്ചുളള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും, പല ഉള്‍പ്രദേശങ്ങളിലും വേണ്ടത്ര രീതിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനായിട്ടില്ലെന്നും ദുരിതാശ്വാസ ഏകോപന കേന്ദത്തിന്റെ തലവനായ ഖലീല്‍ സേയ് പറഞ്ഞു.
16,000 ത്തോളം പേര്‍ ഭൂചലനത്തില്‍ ഭവന രഹിതരായി എന്നാണ് ഇറാന്‍ റെഡ്ക്രസന്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭവനരഹിതരെ പാര്‍പ്പിക്കാന്‍ പ്രദേശത്തെ ഒരു സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം ഏറ്റെടുത്ത് സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു. മുവ്വായിരത്തോളം ടെന്റുകളും ബഌങ്കറ്റുകളും വസ്ത്രങ്ങളും അവശ്യ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും റെഡ്‌ക്രോസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































