ബിജെപി സംസ്ഥാന സമിതിയില്‍ നേതൃത്വത്തിന് വിമര്‍ശനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ബഹളം. പ്രസിഡന്റ് വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രസിഡന്റ് സംസ്ഥാന ഭാരവാഹികളെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു, കമ്പനി എം ഡി ജീവനക്കാരോട് പെരുമാറുന്നത് പോലെ പെരുമാറുന്നു എന്നിങ്ങനെയായിരുന്നു വിമര്‍ശനം
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ ചേരിപ്പോരിന് പരിഹാരം കാണാനായാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍, ദേശീയ സെക്രട്ടറി മുരളീധര റാവു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാന നേതൃത്വത്തിലെ ഓരോരുത്തരുമായും ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റാകുന്നത് തടയാന്‍ ഒരു വിഭാഗം രംഗത്തുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ഒ രാജഗോപാലിനെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
നേരത്തെ 11 പേരടങ്ങുന്ന കോര്‍ കോര്‍കമ്മിറ്റി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ അടക്കം ഏഴു പേര്‍ വിട്ടു നിന്നിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































