Stay Connected:

Indiavision Live | Malayalam News Channel

മുംബൈ കലാപം; നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

 | Published: August 12, 2012

മുംബൈ: അസദ് മൈതാനിയില്‍ നടത്തിയ പ്രകടനം ആക്രമാസക്തമായതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തി, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി  പ്രഥ്വിരാജ് ചവാന്‍.  മ്യാന്മറിലെയും, അസമിലെയും  മുസ്ലീമുകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ വിവധ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനം ഇന്നലെ ആക്രമാസക്തമായിരുന്നു.

സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ 41 പോലീസുകാരും ഉള്‍പ്പെടുന്നു. മുഹമ്മദ് ഉമര്‍, അല്‍താഫ് ഷൈക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഫോട്ടോ ജേര്‍ണലിസ്റ്റുകളുള്‍പ്പെടെ നിരവധി പത്ര പ്രവര്‍ത്തകര്‍്ക്കും പരിക്കേറ്റു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar