ശ്രീലങ്കന്‍ തമിഴര്‍ക്കായി കേന്ദ്രം ഇടപെടണമെന്ന് കരുണാനിധി
ചെന്നൈ: ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ആവശ്യപ്പെട്ടു. ഡിഎംകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീലങ്കന്‍-തമിഴ് അനുകൂല സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ഇന്ത്യ-ശ്രീലങ്ക ബന്ധവും ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ശ്രീലങ്കന്‍ തമിഴ് സംഘടനകളുടെ പൊതുസമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. പോലീസിന്റെ ഈ തീരുമാനത്തെ ഡിഎംകെ വെല്ലുവിളിച്ചിരുന്നു. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി അന്തിമ തീരുമാനമെടുക്കും.
തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിനു ശേഷം വോട്ട് ബാങ്ക് ലക്ഷ്യമാക്കി തമിഴ് വികാരം ഉയര്‍ത്തുകയാണ് ശ്രീലങ്കന്‍-തമിഴ് പ്രശ്‌നത്തില്‍ ഇടപെടുന്നതിലൂടെ കരുണാനിധി ലക്ഷ്യം വയ്ക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































