Stay Connected:

Indiavision Live | Malayalam News Channel

ഗര്‍ഭനിരോധനം: കത്തോലിക്ക സഭ തിരുത്തുന്നു

 | Published: August 12, 2012

വത്തിക്കാന്‍: പകര്‍ച്ച വ്യാധികള്‍ തടയാനാണെങ്കില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ  ‘ലൈറ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തിലാണ് നിലപാടു മാറ്റത്തിന്റെ സൂചനകളുള്ളത്.

ഗര്‍ഭനിരോധന സംവിധാനങ്ങള്‍ ജീവനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന നിലപാടായിരുന്നു കത്തോലിക്ക സഭ ഇതുവരെ സ്വീകരിച്ചിരുന്നത്.  ആഫ്രിക്കിയില്‍ എയ്ഡ്‌സ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും ഇതേ നിലപാടിലായിരുന്നു മാര്‍പാപ്പ. ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തുകൊണ്ട് എയ്ഡ്‌സ് വ്യാപനം തടയാന്‍ കഴിയില്ലെന്നും, പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ മാത്രമെ ഇതുകൊണ്ട് കഴിയുവെന്നും മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തി.

‘ലൈറ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തില്‍ ഗര്‍ഭനിരോധനത്തിനെതിരെ  നൂറ്റാണ്ടുകളായി സ്വീകരിച്ചു പോന്ന നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ നിരവധി സൂചനകളുണ്ട്. എച്ച് ഐ വി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഗര്‍ഭ നിരോധനഉറകള്‍ ഉപയോഗിക്കാമെന്നും എന്നാല്‍  എച്ച് ഐ വി പടരാനിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുയാണ് വേണ്ടതെന്നും പോപ്പ് വ്യക്തമാക്കുന്നു.

ശാസ്ത്രീയ കണ്ടെത്തലുകളോട് ആദ്യം പുറം തിരിഞ്ഞുനിന്ന ചരിത്രമുള്ള കത്തോലിക്ക സഭ, പുതിയ കാലത്തെ വെല്ലുവിളികള്‍ക്ക് യോജിച്ച രീതിയില്‍ നയങ്ങളില്‍  മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് മാര്‍പാപ്പയുടെ പുതിയ നിലപാടുകളെ നിരീക്ഷകര്‍ കാണുന്നത്.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar