Stay Connected:

Indiavision Live | Malayalam News Channel

സുശീല്‍ കുമാറിന് വെള്ളി; ഇന്ത്യയ്ക്ക് ആറാം മെഡല്‍

 | Published: August 12, 2012

ലണ്ടന്‍: ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. 66 കിലോഗ്രാം ഫ്രീസ്റ്റെല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. ജപ്പാന്റെ യൊനെമിസുവിനാണ് സ്വര്‍ണം. ഒളിംപിക്‌സില്‍ വ്യക്തിഗത മെഡല്‍ നിലനിര്‍ത്തുന്ന ആദ്യഇന്ത്യന്‍ താരമാണ് സുശീല്‍കുമാര്‍. ബീജിങ്ങില്‍ വെങ്കലം നേടിയിരുന്നു.

സെമിഫൈനല്‍വരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സുശീലിന് ഫൈനലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആക്രമിച്ച് കൡക്കാതെ കൂടുതല്‍ പ്രതിരോധത്തിലേക്ക് മാറിയാതാണ് സുശീലിന് വിനയായത്. ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ രണ്ട് റൗണ്ടും നേടിയാണ് ജപ്പാന്‍ താരത്തിന്റെ വിജയം.

ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഇക്തിയോര്‍ നവിറിസോവിനെയും സെമിയില്‍ കസാക്കിസ്ഥാന്റെ തനത്തറോവിനെയും തോല്‍പ്പിച്ചാണ് സുശീല്‍ കലാശ പോരാട്ടത്തിനെത്തിയത്.

ആശംസകള്‍ നേരാം…

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar