കെ കെ രമ സജീവ രാഷ്ട്രീയത്തിലേക്ക്
കോഴിക്കോട്: സിപിഐഎമ്മിന്റെ നയവ്യതിയാനങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി തന്റെ ഭര്‍ത്താവ് നടത്തിയ പോരാട്ടങ്ങള്‍ തുടരുമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ വ്യക്തമാക്കി. കണ്ണൂരില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ രമ.
താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പരോക്ഷ സൂചനയാണ് രമ നല്‍കിയത്. ടി പിയുടെ വധത്തിനു ശേഷം രമ പങ്കെടുത്ത ആദ്യ പൊതുപരിപാടിയാണിത്.
Topics: K K Rama
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































