Stay Connected:

Indiavision Live | Malayalam News Channel

സ്വര്‍ണശോഭയുള്ള വെള്ളി

 | Published: August 12, 2012

ണ്ടനിലെ ഇന്ത്യയുടെ ചുവടുവെപ്പുകള്‍ക്ക് പതാകയേന്തി നേര്‍വഴി കാട്ടിയ സുശീല്‍കുമാര്‍ ഇന്ത്യന്‍ കായിക ലോകത്തിനു പുതിയ ദിശാബോധം നല്‍കിയിരിക്കുന്നു. ഒളിംപിക്‌സില്‍ വ്യക്തിഗത മെഡല്‍ നിലനിര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന സുശീലിന്റെ നേട്ടം സമാനതകളില്ലാത്തതാണ്. ഇന്ത്യ നേടിയത് 9 വ്യക്തിഗത ഒളിംപിക് മെഡലുകളാണെന്ന കണക്ക് കാണുമ്പോള്‍ ആര്‍ക്കും ബോധ്യപ്പെടും. 1952 ഹെയ്‌സിങ്കി ഒളിംപിക്‌സില്‍ കെ ഡി യാദവിലൂടെ ഇന്ത്യ നേടിയ ആദ്യ ഗുസ്തി മെഡലില്‍ 2008ല്‍ ബെയ്ജിംഗില്‍ ഒന്നു കൂട്ടിചേര്‍ത്ത് ഈ ഡല്‍ഹിക്കാരന്‍ ലണ്ടനിലൂടെ ഗുസ്തിയില്‍ ഇന്ത്യയുടെ നേട്ടം 4 ആക്കി ഉയര്‍ത്തി.

പതിനാലാം വയസ്സില്‍ ഗുസ്തി ഗോദയിലേക്ക് പരിശീലനത്തിനിറങ്ങിയ സുശീല്‍ ജൂനിയര്‍ തലത്തില്‍ നടത്തിയ പ്രകടനങ്ങള്‍ ഇന്ത്യന്‍ ഗുസ്തിക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. പതിനഞ്ചാം വയസ്സില്‍ സംസ്ഥാന ചാമ്പ്യനായ സുശീല്‍, 1998ല്‍ വേള്‍ഡ് കേഡറ്റ് ഗെയിംസില്‍ സ്വര്‍ണം നേടി. 2000ത്തില്‍ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും സുശീലിനായിരുന്നു. 2004ല്‍ 60കിലോഗ്രാം വിഭാഗത്തില്‍ ആദ്യ ഒളിംപിക്‌സില്‍ പങ്കെടുത്ത സുശീല്‍ പതിനാറാമനായാണ് ഫിനിഷ് ചെയ്തത്.

2003ല്‍ 60കിലോഗ്രാം വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണമാണ് സുശീലിന്റെ എടുത്തുപറയാവുന്ന ആദ്യ അന്താരാഷ്ട്ര നേട്ടം. പിന്നീട് 66കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങിയപ്പോഴും സുശീല്‍ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു. 2005, 2007, 2009 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സുശീല്‍ 2008ലെ വെങ്കല നേട്ടത്തോടെ ദേശീയ ഹീറോയായി മാറി.

റോഡീസ് റിയാിലിറ്റി ഷോയിലൂടെ കൂടുതല്‍ ജനകീയനായ സുശീലിന്റെ ഏറ്റവും മികച്ച പ്രകടനം 2010ലായിരുന്നു. വിവാദങ്ങള്‍ക്ക് നടുവില്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുവര്‍ണനേട്ടം കൊയ്ത സുശീല്‍ 66കിലോഗ്രാം വിഭാഗത്തില്‍ 2010ലോ ലോകചാമ്പ്യന്‍ഷിപ്പും നേടി. ഇതേവര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും സുശീല്‍ സ്വന്തമാക്കി. 2005ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ഈ 29കാരനെ 2010ല്‍ ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.

ദിവാന്‍സിംഗിന്റേയും കമലാദേവിയുടേയും മകനായി 1983ല്‍ ഡല്‍ഹിയില്‍ ജനിച്ച സുശീലിന് ഇനിയും ഗോദയില്‍ പടവുകള്‍ ബാക്കിയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ പൊരുതി സുശീല്‍ നേടിയ വിജയം ഇന്ത്യന്‍ കായികലോകത്തിന് നല്‍കുന്ന ആഹ്ലാദം ചെറുതല്ല.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

result

Recent Videos

Recent Photos

show bar