Stay Connected:

Indiavision Live | Malayalam News Channel

ഈജിപ്തില്‍ പ്രതിരോധമന്ത്രിയെ മുര്‍സി പുറത്താക്കി

 | Published: August 13, 2012 Change Font size: (+) | (-)

കെയ്‌റോ: ഈജിപ്തില്‍ സര്‍ക്കാരും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നിര്‍ണായക ഘട്ടത്തില്‍. പട്ടാളത്തലവനും പ്രതിരോധ മന്ത്രിയുമായ ഹുസൈന്‍ തന്‍ത്വാവിയെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി പുറത്താക്കി. തന്‍ത്വാവിക്ക് പകരക്കാരനായി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ നിയമിച്ച മുര്‍സി വൈസ് പ്രസിഡണ്ടായി നിയമ വിദഗ്ദനായ മഫ്മൂദ് മക്കിയെയും നിയമിച്ചു. രണ്ട് പതിറ്റാണ്ട് കാലം ഈജിപ്തിന്റെ പ്രതിരോധ മന്ത്രിയും ഹുസ്‌നി മുബാറക്കിന്റെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനുമായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന്‍ തന്‍ത്വാവിയെയാണ് പ്രസിഡണ്ട് മുഹമ്മദ് മുര്‍സി തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.

മുര്‍സി അധികാരത്തില്‍ വന്നപ്പോള്‍ തന്‍ത്വാവിയെ നിലനിര്‍ത്തിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ നീക്കാനുള്ള തീരുമാനമെടുക്കുകായിരുന്നു.

മുക്തിയുടെ വക്താവ് യാസിര്‍ അലിയാണ് തന്‍ത്വാവിയെ പുറത്താക്കിയ വിവരം ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പട്ടാളത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ തന്‍ത്വാവി നടത്തിയ ഒളിച്ചു കളിയാണ് നീക്കിത്തിന് പിന്നിലെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ പകരക്കാരനായി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. രാജ്യത്തെ മുതിര്‍ന്ന നിയമ വിദഗ്ദനായ മഫ്മൂദ് മക്കിയെ വൈസ് പ്രസിഡണ്ടായ് നിയമിച്ച മുര്‍സി സൈനിക വിഭാഗമായ സ്‌കാഫില്‍ രണ്ടാമനായ സാമി അനാനെ പ്രസിഡണ്ടിന്റെ മുഖ്യ ഉപദേശകനായും നിയമിച്ചു.

പുതിയ നടപടികള്‍ക്കൊപ്പം പ്രസിഡണ്ടിന്റെ അധികാരം വെട്ടിക്കുറക്കുന്ന ഭരണഘടനാ വകുപ്പുകളും റദ്ദാക്കിയിട്ടുണ്ട്.

You might also like
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

cinema300x50

Recent Videos

Recent Photos

ajax- load
show bar