സോണിയാഗാന്ധി അസം സന്ദര്‍ശിക്കുന്നു
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അസമിലെത്തി. കലാപത്തെ തുടര്‍ന്ന് നിരവധിപേര്‍ കൊല്ലപ്പെട്ട കൊക്രജാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ സോണിയാഗാന്ധി സന്ദര്‍ശിക്കും. വിവിധ പ്രദേശങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളും സോണിയാഗാന്ധി സന്ദര്‍ശിക്കും.
കലാപത്തെ തുടര്‍ന്ന് പ്രതിഛായ നഷ്ടമായ തരുണ്‍ഗോഗോയ് സര്‍ക്കാരിന് സോണിയയുടെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം വംശീയ സംഘര്‍ഷം തടയാന്‍ യഥാസമയം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐ(എം) കുറ്റപ്പെടുത്തി. എല്‍കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ വര്‍ഗീയ പ്രസ്താവനകളിറക്കി കൂടുതല്‍ വികാരം ഇളക്കിവിടാനാണ് ശ്രമിച്ചതെന്നും സിപിഐ(എം) ആരോപിച്ചു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























