Stay Connected:

Indiavision Live | Malayalam News Channel

പി ജയരാജന്റെയും ടി വി രാജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

 | Published: August 13, 2012

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. നേരത്തെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടി വി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.

പി ജയരാജന്റെ അറസ്റ്റിനു ശേഷം സിപിഐ(എം) കണ്ണൂര്‍ ജില്ലയില്‍ നടത്തിയ അക്രമങ്ങള്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണമായി.

ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അക്രമമുണ്ടാകുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ  പി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന വാദം ഹൈക്കോടതിയും കണക്കിലെടുത്തു.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശാരീരിക അവശതകള്‍ നേരിടുന്ന ആളാണ് പ്രതിയെന്നുമാണ് ജയരാജന്റെ ഭാഗത്തിന്റെ പ്രധാന വാദം.

സര്‍ക്കാന്‍ നിര്‍ദ്ദേശത്തിനനുസരിച്ച്  പ്രതികാരപൂര്‍വ്വമുള്ള നടപടികളാണ് പി ജയരാജനെതിരെ നടക്കുന്നതെന്ന് സിപിഐ(എം) പ്രതികരിച്ചു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar