പിണറായിക്ക് പിശക് പറ്റി; തിരുത്തുമായി പന്ന്യന്‍ രവീന്ദ്രന്‍
കൊച്ചി: പിണറായി വിജയനെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുന്ന നേതാവായി പിണറായി മാറിയോയെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. പിറകെ വരണമെന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐ. സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് സിപിഐഎമ്മില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണെങ്കില്‍, സിപിഐയില്‍ അങ്ങനെയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പരിഹസിച്ചു.
പിണറായിക്ക് പിശക് പറ്റി. സിപിഐയ്ക്കാര്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല. വിഭജിച്ചു നിന്നപ്പോള്‍ സിപിഐക്കാര്‍ സിപിഐഎമ്മുകാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പിണറായിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കണക്കിന് കണക്ക് പറയാനുള്ള സമയമല്ല ഇതെന്നും പന്ന്യന്‍ വ്യക്തമാക്കി.
പിളര്‍പ്പിന്റെ സമയത്ത് നിരവധി സഖാക്കള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ കാരണക്കാര്‍ ആരെന്ന് പിണറായിക്ക് അറിയാമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
























