Stay Connected:

Indiavision Live | Malayalam News Channel

സണ്ണി ലിയോണിന്റെ നഗ്ന ചിത്രങ്ങള്‍ വിപണിയിലേക്ക്

 | Published: August 13, 2012

സ്വന്തം നഗ്നചിത്രങ്ങള്‍ വിറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ജിസം 2′ എന്ന ബോളിവുഡ് ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയയായ സണ്ണി ലിയോണ്‍. മ്യൂസിക് ഗ്രൂപ്പായ സരിഗമയാണ് ലിയോണിന്റെ നഗ്നചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം നേടിയെടുത്തത്. സരിഗമയുടെ ഉപമേധാവി ആര്‍ മധുസൂധനനാണ് ലിയോണിന്റെ ചൂടന്‍ ചിത്രങ്ങളുടെയും വിഡിയോകളുടേയും ഡിജിറ്റല്‍ അവകാശം ലഭിച്ചതായി അറിയിച്ചത്. സെലിബ്രിറ്റികളുടെ സ്വകാര്യദ്യശ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സണ്ണി ലിയോണിന്റെ കാര്യത്തിലും സമാനമാണ് കാര്യങ്ങള്‍. അതുകൊണ്ടാണ് ലിയോണിന്റെ സ്വകാര്യചിത്രങ്ങളുടെ ഡിജിറ്റല്‍ അവകാശം നേടിയെടുത്തതെന്നും മധുസൂദനന്‍ പറഞ്ഞു.

ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ ലോകത്തും മൊബൈള്‍ ഇന്റര്‍നെറ്റിലും ചെറിയതുകയ്ക്ക് ലഭ്യമാക്കാനാണ് സരിഗമയുടെ പദ്ധതി.

പോണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ ഇന്തോ കനേഡിയന്‍ സുന്ദരി സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമയിലേക്ക് ചുവട് വച്ചത് കഴിഞ്ഞ മാസം പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ജിസം 2വിലൂടെയായിരുന്നു. പ്രമേയ സമ്പന്നത ചിത്രത്തില്‍ ഒട്ടുമില്ലെങ്കിലും ലിയോണിന്റെ ‘തുറന്നുകാട്ടലി’ലൂടെ ‘ജിസം 2′ ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായി മാറി.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar