Stay Connected:

Indiavision Live | Malayalam News Channel

സത്‌നംസിങ്ങിന്റെ ശരീരത്തില്‍ 77 മുറിവുകളെന്ന് ക്രൈം ബ്രാഞ്ച്

 | Published: August 13, 2012

തിരുവനന്തപുരം: അമൃതാനന്തമയി മഠത്തില്‍ അതിക്രമിച്ചുകയറി പൊലീസ് പിടിയിലാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ബീഹാര്‍ സ്വദേശി സത്‌നാംസിംഗിന് പേരൂര്‍ക്കട മനോരോഗ ആശുപത്രിയില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നതായി ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.  മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ ക്യാമറയില്‍ നിന്നും ലഭിച്ചു. ഒന്നാംപ്രതി ആശുപത്രി വാര്‍ഡന്‍ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ചുണ്ടായ അക്രമത്തില്‍ 77 മുറിവുകള്‍ സത്‌നം സിങ്ങിന്റെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. കേബിള്‍ വയറു കൊണ്ടും ചുവരിലേക്ക് ചേര്‍ത്തും മര്‍ദ്ദിച്ചു. മര്‍ദ്ദിക്കാനുപയോഗിച്ച വയര്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനായ വിവേകാനന്ദനും കൊലക്കുറ്റത്തിന് കസ്റ്റഡിയിലുണ്ട്.

നേരത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി.

ഒരു ഡ്യൂട്ടി നഴ്‌സിനെയും രണ്ട് വാര്‍ഡന്മാരേയും ഒരു അറ്റന്ററേയുമാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. സത്‌നംസിംഗിന് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി ജീവനക്കാര്‍ വീഴ്ച വരുത്തിയെന്ന് നേരത്തെ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar