Stay Connected:

Indiavision Live | Malayalam News Channel

ഭൂമി വില്‍പ്പന പാടില്ലെന്ന് ഹാരിസണിന് കോടതി നിര്‍ദേശം

 | Published: August 13, 2012

കൊച്ചി: കോടതി അനുമതിയില്ലാതെ ഭൂമി വില്‍പ്പനയോ കൈമാറ്റമോ പാടില്ലെന്ന് ഹാരിസണ്‍ കമ്പനിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ഈ ആവശ്യം ഉന്നയിച്ച സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഹാരിസണ്‍ കമ്പനി മറ്റ് കമ്പനികളുമായി ലയിപ്പിക്കാനുള്ള തീരുമാനം കോടതിയുടെ അന്തിമതീര്‍പ്പിന് വിധേയമായി മാത്രമേ നടത്താകൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹാരിസണ്‍ മലയാളം, എന്‍ചാന്റ്‌മെന്റ് പ്ലാന്റ് , മലയാളം പ്ലാന്റേഷന്‍, ഹാര്‍മണി പ്ലാന്റേഷന്‍ എന്നി കമ്പനികള്‍ നേരത്തെ ലയിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് അംഗീകാരം തേടുന്നതിനായി ഈ മാസം പതിനാലിന് കൊച്ചിയില്‍ നിക്ഷേപകരുേെടാഗവും വിളിച്ചിരുന്നു. യോഗം ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കോടതി തീരുമാനങ്ങള്‍ കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നും അറിയിച്ചു.

തൊടുപുഴയില്‍ 1490 ഏക്കര്‍ ഭൂമി എസ്എഫ്ഒയ്ക്ക് കൈമാറാനുള്ള നീക്കവും കോടതി വിലക്കി.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar