മിന്നല്‍പ്രളയം: ജവാന്റ മൃതദേഹം കണ്ടെത്തി
ജമ്മു: ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കിട്ടി. കൊല്ലം കൊട്ടാരക്കര മയിലം സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം ബുധനാഴ്ച്ച തിരുവനന്തപുരത്ത് എത്തിക്കും. കശ്മീരിലെ ലേയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പെട്ടാണ് പ്രശാന്തിനെ കാണാതായത്. ഇന്ത്യചൈന അതിര്‍ത്തിയിലെ ഹൈവേ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കശ്മീരില്‍ എത്തിയത്.
പത്ത് വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന പ്രശാന്ത് രണ്ട് വര്‍ഷമായി കശ്മീരിലായിരുന്നു.
Topics: Soldier
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































