മരുന്ന് പരീക്ഷണം വിദഗ്ധസമിതി അന്വേഷിക്കും: ആരോഗ്യമന്ത്രി

Published: August 16, 2012 | By:    |    comments
vs-sivakumar
Facebook Google +

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അനധികൃത മരുന്ന് പരീക്ഷണങ്ങളെക്കുറിച്ച് വിദഗ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. നിയമവിരുദ്ധമായ മരുന്നുപരീക്ഷണം നടക്കുന്നതായുള്ള ഇന്ത്യാവിഷന്‍ വാര്‍ത്ത ഗൗരവതരമാണ്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധിതമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നൂറോളം പ്രമുഖ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രോഗികളില്‍ നിയമവിരുദ്ധമായ മരുന്നുപരീക്ഷണം നടക്കുന്നതായി ഇന്ത്യാവിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സയും എളുപ്പത്തില്‍ രോഗമുക്തി എന്ന വാഗ്ദാനവും നല്‍കിയാണ് ബഹുരാഷ്ട്ര കമ്പനികളുടെ പരീക്ഷണ മരുന്നുകള്‍ മലയാളികളുടെ ശരീരങ്ങളില്‍ പരീക്ഷിച്ചത്.

പ്രമുഖ ആശുപത്രികളില്‍ ചിലര്‍ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ മരുന്നുപരീക്ഷണത്തിനുള്ള മറ മാത്രമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷണശാലകളിലേക്ക് ഗിനിപ്പന്നികളായി മനുഷ്യരെ എത്തിക്കാന്‍ പരിശീലനം ലഭിച്ച ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top