അമൃതയിലെ മരുന്ന് പരീക്ഷണം നിയമപരം: മെഡിക്കല്‍ ഡയറക്ടര്‍

Published: August 16, 2012 | By:    |    comments
amritha
Facebook Google +

കൊച്ചി: നിയമപരമായി മാത്രമാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മരുന്ന് പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ പ്രേംനായരും ഡോ ഹരീഷ്‌കുമാറും വ്യക്തമാക്കി. രോഗികളുടേയും ബന്ധുക്കളുടേയും സമ്മതത്തോടുകൂടി മാത്രമാണ് പരീക്ഷണം നടത്തുന്നത്.

മരുന്നുപരീക്ഷണത്താല്‍ ആരും മരിച്ചിട്ടില്ല. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുവാദം കിട്ടിയ മരുന്നുകള്‍ മാത്രമാണ് രോഗികളില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും ഇന്ത്യാവിഷനോട് പറഞ്ഞു.

ഏറ്റവും കൂടുതല്‍ മരുന്ന് പരീക്ഷണം നടന്നത് അമൃതാനന്ദമയി മഠം നടത്തുന്ന എറണാകുളത്തെ അമൃത ആശുപത്രിയിലാണെന്ന് ഇന്ത്യാവിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 81 മരുന്നുകളുടെ പരീക്ഷണമാണ് അമൃതയില്‍ നടന്നത്. 10000ത്തിലേറെ രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. എന്നാല്‍ ഇവരില്‍ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന കണക്ക് ലഭ്യമല്ല. സൗജന്യ മെഡിക്കല്‍ ക്യാമ്പ് വഴിയാണ് പരീക്ഷണത്തിന് ഇരകളെ  കണ്ടെത്തുന്നതെന്നും ഇന്ത്യാവിഷന്റെ അന്വേഷണത്തില്‍ വ്യക്തമായി.

Read more on: 
 comments
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ ഇന്ത്യാവിഷന്‍ ഉത്തരവാദിയായിരിക്കില്ല.
  • മലയാളത്തില്‍ ടൈപ്പ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യക.
Back to Top