Stay Connected:

Indiavision Live | Malayalam News Channel

മാരക വൈറസിനെ നേരിടാന്‍ മഞ്ഞള്‍

വെബ് ഡെസ്‌ക്‌ | Published: August 18, 2012

മ്മുടെ സ്വന്തം മഞ്ഞളിന്റെ ഔഷധപ്പെരുമക്ക് അമേരിക്കയില്‍ നിന്നുമൊരു തുടര്‍ച്ച. വിനാശകാരികളായ വൈറസുകളെ പോരുതിതോല്‍പ്പിക്കാന്‍ മഞ്ഞളിന് കഴിവുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനം പകരുന്നതാണ് പുതിയ കണ്ടുപിടിത്തം. കാരണം മഞ്ഞളിന്റെ വൈറസ് പ്രതിരോധ ശേഷി സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജയായ ആരതി നാരായണനാണ്. വാഷിങ്ങ്ടനിലെ മേസന്‍സ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോ ഡിഫെന്‍സ് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലായിരുന്നു ആരതിയുടെ നേതൃത്വത്തില്‍ ഗവേഷണം.

മുറിവ് ഉണക്കാനും വിഷം നിര്‍വ്വീര്യമാക്കാനും മഞ്ഞളിനുള്ള കഴിവ് പണ്ടേ നാടന്‍ വൈദ്യത്തില്‍ കേള്‍വി കേട്ടതാണ്. മാരകമായ വൈറസിനെ ചെറുക്കാനും കഴിവുണ്ടെന്ന് തെളിഞ്ഞതോടെ അമൂല്യമാകുകയാണ് ഈ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനം.

കന്നുകാലികളിലും മനുഷ്യരിലും കടുത്ത പനിക്കും തുടര്‍ന്ന് മരണത്തിനും കാരണമാകുന്ന കൊതുകുജന്യ റിഫ്റ്റ് വാലി ഫീവര്‍ ആര്‍ വി എഫ്‌വൈറസ്,രോഗബാധിതകോശങ്ങളില്‍ പെരുകുന്നത് തടയാന്‍ മഞ്ഞളിന് കെല്‍പ്പ് ഉണ്ടെന്നാണ് ഗവേഷണ പരീക്ഷണങ്ങളില്‍ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന ഘടകമാണ് സുഗന്ധ വ്യഞ്ജനത്തിന്റെ വൈറസ് വിരുദ്ധ ശേഷിക്കു നിദാനം.

ഇന്ത്യയിലായിരുന്നു ആരതിയുടെ ചെറുപ്പം.എന്തിനുമേതിനും മഞ്ഞള്‍ ധാരാളം ഉപയോഗിച്ചിരുന്നു, അന്ന് ആരതിയുടെ വീട്ടില്‍. അമേരിക്കയിലായ ശേഷവും ആ പതിവിനു വലിയ മാറ്റമുണ്ടായില്ല. തൊണ്ടവേദന പോലെ അണുബാധമൂലമുള്ള രോഗങ്ങള്‍ക്ക് മഞ്ഞള്‍ തന്നെയായിരുന്നു ഔഷധം. ഈ ശീല,പാരമ്പര്യങ്ങളാണ് മഞ്ഞള്‍ സംബന്ധിച്ച ഗവേഷണങ്ങളിലേക്ക് ആരതി നാരായണനെ നയിച്ചത്.

സുഗന്ധ വ്യഞ്ജനം എന്നതിനാല്‍ മഞ്ഞള്‍ പലപ്പോളും വേണ്ടവിധം ഗൌനിക്കപ്പെട്ടില്ലെന്നു അവര്‍ ചൂണ്ടിക്കാട്ടി.എന്തായാലും ഇപ്പോള്‍ ശാസ്ത്രം ഈ സുഗന്ധവ്യഞ്ജനത്തെ നാടന്‍ മരുന്നിന്റെ പരിവേഷത്തില്‍ നിന്ന് ആധുനിക ഔഷധത്തിന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തുകയാണ്.

മഞ്ഞളിലെ കുര്‍ക്കുമിന്റെ 10  വകഭേദങ്ങള്‍പരീക്ഷണവിധേയമാക്കി ഏറ്റവും മികച്ചത് കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആരതി. എയ്ഡ്‌സിനു കാരണമായ എച്ച് ഐ വി ഉള്‍പ്പെടെ വൈറസുകള്‍ പ്രതിരോധിക്കുന്നതില്‍ മഞ്ഞളിന്റെ സാധ്യതകള്‍ തേടുകയും ചെയ്യും.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar