ആഗോളതാപനം:കുറ്റക്കാരുടെ പട്ടികയില്‍ ഡാമുകളും
ടൊറന്റോ: ഡാമുകള്‍ പ്രകൃതി സൗഹൃദ ഊര്‍ജ്ജസ്രോതസ്സുകള്‍ ആയിരിക്കാം.എന്നാല്‍ പ്രകൃതിക്ക് മരണമണി മുഴക്കുന്ന ആഗോളതാപനം വരുത്തിവെക്കുന്നതില്‍ ഡാമുകളുടെ പങ്ക് ചെറുതല്ല. എന്നുതന്നെയല്ല,കാലാവസ്ഥ മാറ്റത്തിന് കാരണമായ ആഗോളതാപനത്തിനു പരവതാനി വിരിക്കുന്ന കുറ്റവാളികളില്‍ പ്രമുഖ സ്ഥാനവുമുണ്ട് ജലസംഭരണികള്‍ക്ക്.
ഡാമുകളിലെ ജലനിരപ്പില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍,ആഗോളതാപനത്തിന് കാരണമായ ഹരിതഗേഹ വാതകങ്ങള്‍ വന്‍തോതില്‍ പുറത്തുവിടുന്നെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോളതാപനവും ഡാമുകളും തമ്മിലുള്ള ബന്ധം ഇതാദ്യമായി വസ്തുനിഷ്ഠമായി ആധികാരികതയോടെ വ്യക്തമാക്കിയത് കാനഡയിലെ വാന്‍കൂവറിലുള്ള വാഷിംഗ്ടന്‍ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്.
ഡാമുകളില്‍ നിന്നുള്ള ഹരിതഗേഹ വാതകങ്ങളില്‍ പ്രധാനം മീതേന്‍ ആണ്.ഡാമിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ചു സാധാരണയിലും പതിന്‍മടങ്ങ് മീതേന്‍ പുറത്തുവരുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡുമായി താരതമ്യം ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലെ ചൂട് 25 ശതമാനം കൂട്ടുന്ന കാര്‍ബണിക സംയുക്തമാണ് മീതേന്‍.
ഗവേഷകരുടെ നിഗമനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഡാമുകള്‍ ഭൌമമണ്ഡലത്തെ ചൂടുപിടിപ്പിക്കുന്ന ചൂളകളും കൂടിയാണെന്ന വസ്തുതയിലേക്കാണ്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































