അസം വ്യാജപ്രചരണം: പാകിസ്താന്‍ തെളിവ് ആവശ്യപ്പെട്ടു
ദില്ലി: അസം കലാപത്തെ തുടര്‍ന്നുള്ള വ്യാജപ്രചരണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന് പാകിസ്താന്‍ ഇന്ത്യയോട് തെളിവ് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുമായി പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഇക്കാര്യം ഫോണില്‍ സംസാരിച്ചു.
അസം കലാപത്തിനു ശേഷം രാജ്യമെമ്പാടുമുള്ള അസം ജനതയ്ക്കു നേരെ അക്രമമുണ്ടാകുമെന്ന് മൊബൈല്‍-സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രചരണത്തിനു പിന്നാലെ അസം ജനത ഭയന്ന് സ്വന്തം നാട്ടിലേക്ക് കൂട്ടപലായനം ചെയ്തു.
ഈ സന്ദേശങ്ങള്‍ക്കു പിന്നിലാണ് പാകിസ്താനാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ്ങ് വ്യക്തമാക്കിയിരുന്നു.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































