Stay Connected:

Indiavision Live | Malayalam News Channel

കന്റോണ്‍മെന്റ് ഹൗസിലെ മരം കടപുഴകി പരുക്ക്

 | Published: August 19, 2012

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ കൂറ്റന്‍ മരങ്ങള്‍ സമീപത്തെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ക്ക് ഭീഷണിയാകുന്നു. ഇന്നലെ ഇതിലൊരു മരം കടപുഴകി വീണ് ഒരു ക്വാര്‍ട്ടേഴ്‌സ് തകരുകയും പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്ന ക്വാര്‍ട്ടേഴ്‌സ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.

സംസ്ഥാന ചീഫ്‌സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായ ശ്രീനിവാസും കുടംബവുമാണ് വന്‍ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വന്‍മരം കടപുഴകി വീഴുമ്പോള്‍ സ്രീനിവാസന്റെ ഭാര്യ സുനന്ദയും അമ്മയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. മരവും കെട്ടിട ഭാഗങ്ങളും വീണ് സുനന്ദയ്ക്ക് പരുക്കേറ്റു. ആറാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ 10 മാസം പ്രായമുള്ള ഇളയ കുട്ടിയുമായി കട്ടിലിനടിയിലേക്ക് മാറിയതിനാല്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.

8 ക്വട്ടേഴ്‌സുകള്‍ക്ക് കന്റോണ്‍മെന്റ് ഹൗസിലെ വന്‍മരങ്ങള്‍ ഭീഷണിയാണ്. ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടും മരംമുറിക്കാന്‍ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. താന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച വിഎസ് പറഞ്ഞു. പരിസ്ഥിതി സ്‌നേഹികളുടെ അനുമതി ലഭിക്കാത്തതിനാലാണ് നടപടി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar