ചെന്നൈ മലയാളികളുടെ ഓണക്കാല യാത്രാദുരിതം തുടരുന്നു
ചെന്നൈ: ഓണത്തിന് നാട്ടില്‍ എത്തുക എന്ന തമിഴ്‌നാട്ടിലെ മലയാളികളുടെ പ്രതീക്ഷയ്ക്ക് ഇത്തവണയും മങ്ങലേല്‍ക്കുന്നു. യാത്രാപ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ കേരളത്തിലേക്ക് ഏഴ് ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ സര്‍വീസുകള്‍ ഫലപ്രദമല്ല. നാല് ട്രെയിന്‍ മാത്രമേ ഓണത്തിനുമുന്‍പ് കേരളത്തിലെത്തൂ.
ടിക്കറ്റ് ബുക്ക് ചെയ്യാനായി വന്‍തിരക്കാണ്. ആദ്യ ദിവസങ്ങളില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് വന്‍തിരക്ക് അനുഭവപ്പെട്ടതെങ്കില്‍ ഇപ്പോള്‍ മലബാര്‍ ഭാഗത്തേക്കുള്ള ടിക്കറ്റുകള്‍ക്കായും വെയ്‌ററിങ് ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് നിരവധി പേര്‍ കാത്തിരിക്കുകയാണ്.
അതേസമയം തമിഴ്‌നാട് ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി കോയമ്പത്തൂര്‍ വഴി ട്രെയിന്‍ തിരിച്ചുവിടുന്നതായും പരാതിയുണ്ട്.
- മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.































