Stay Connected:

Indiavision Live | Malayalam News Channel

കെപിസിസി പുന:സംഘടനാ: തര്‍ക്കങ്ങള്‍ മുറുകുന്നു

 | Published: August 20, 2012

തിരുവനന്തപുരം: കെപിസിസി പുന:സംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. ഓണത്തിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകാനുള്ള സാധ്യത മങ്ങി. കണ്ണൂര്‍, എറണാകുളം ഡിസിസികളെ ചൊല്ലിയാണ് തീരുമാനം വൈകുന്നത്. കണ്ണൂരോ എറണാകുളമോ എ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം. എന്നാല്‍ കൊല്ലം നല്‍കാമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

ഇതിനിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ദില്ലി യാത്രമാറ്റിയതിന് വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി.  ഔദ്യോഗിക തിരക്ക് മൂലമാണ് യാത്ര മാറ്റിയതെന്ന് മുഖ്യമന്ത്രി  പറഞ്ഞു.  പുനഃസംഘടന സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിക്ക് തിരിക്കുമെങ്കിലും പുന:സംഘടനാ സംബന്ധിച്ച് കാര്യമായ  ചര്‍ച്ചകള്‍ നടക്കില്ലെന്നാണ് സൂചന.

നേരത്തെ കേരളത്തില്‍ തയ്യാറാക്കിയ ലിസ്റ്റുമായി ദില്ലിയില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ്  സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടത്. ഹൈക്കമാന്റിന്റെ അംഗീകാരത്തോടെ 22ന് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കാനായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്.

Topics:
  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar