Stay Connected:

Indiavision Live | Malayalam News Channel

അണ്ടര്‍ 19 ലോകകപ്പ്: സെമിയില്‍ ഇന്ത്യ ന്യൂസിലാന്റിനെ നേരിടും

 | Published: August 22, 2012

ടൗണ്‍സ് വില്ല: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനെ നേരിടും. അണ്ടര്‍ 19 ലോകകപ്പില്‍ മൂന്നു പ്രാവശ്യം ഫൈനല്‍ കളിച്ചിട്ടുള്ള ഇന്ത്യ രണ്ടു പ്രാവശ്യം ചാമ്പ്യന്‍മാരും ആയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കേ പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി സെമിയിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

അതേസമയം പാകിസ്ഥാനെ ചെറിയ സ്‌കോറിനു പുറത്താക്കിയിട്ടും ജയത്തിനായി നന്നേ വിയര്‍ത്തുവെന്നത് ഇന്ത്യയെ അലട്ടുന്നുണ്ട്. ബാറ്റിങ്ങില്‍ മുന്‍നിരക്കാരായ  പ്രശാന്ത് ചോപ്ര, ഉന്‍മുഖുന്ദ് ചന്ദ്, ഹനുമ വിഹാരി, വിജയ് സോള്‍ എന്നിവരെല്ലാം
പരാജയപ്പെട്ടപ്പോള്‍ ബാബ അപരാജിതിന്റെ മികച്ച ബാറ്റിംഗും വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ക്വാര്‍ട്ടര്‍ കടമ്പ കടത്തിയത്. ബോളിങ്ങ് നിര മികച്ച പ്രകടനം നടത്തുന്നതാണ് ഇന്ത്യയുടെ കരുത്ത്.

മറുഭാഗത്ത് വെസ്റ്റിന്റീസിനെ മൂന്നു വിക്കറ്റിന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ന്യൂസിലാന്റിന്റെ വരവ്. ഓസ്‌ട്രേലിയ ആണ് ഫൈനലില്‍ ഇന്ത്യ- ന്യൂസിലാന്റ് മത്സരവിജയികളുടെ എതിരാളികള്‍.

  • മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.

ottukali

Recent Videos

Recent Photos

show bar